Saturday, December 31, 2011

Mizhavu , Mizhavu Upanayanam, Koothu , Chakyar Koothu

Mizhavu , Mizhavu Upanayanam,  Koothu , Chakyar Koothu


ചിത്രത്തില്‍  കൊടുത്തിരിക്കുന്നത്‌ മിഴാവ് എന്ന ഉപകരണം . കൂത്ത്‌ എന്ന പാരമ്പര്യ  കലയുടെ ഭാഗമായി ഉപയോഗിക്കുന്ന ഉപകരണം. കൂത്തിനെ പറ്റിയും മിഴാവിനെ പറ്റിയും ഞാന്‍ കൂടുതല്‍  ഇവിടെ കൊടുക്കുന്നതാണ്..


മിഴാവ് ഉപനയനം.  കേട്ടപ്പോള്‍ വളരെ കൌതുകവും വീഡിയോ കണ്ടപ്പോള്‍ കൂടുതല്‍ അറിയുവാനുള്ള ആഗ്രഹവും തോന്നി. ..എനിക്ക് കിട്ടിയ അറിവ് ഞാന്‍ ഇവിടെ കൊടുക്കുന്നു..




കുറെ പേരെ കണ്ടു സംസാരിക്കാനായി ഫോണ്‍ നമ്പര്‍ ഉം ഡേറ്റ് ഉം കിട്ടിയിട്ടുണ്ട് ..



ഇതിന്റെ ആദ്യ പോസ്റ്റ്‌ എന്ന നിലയില്‍ കുറെ കാര്യങ്ങള്‍ ഇവിടെ ചേര്‍ത്ത് വച്ചിരിക്കുന്നു.


എന്റെ ഫേസ് ബുക്ക്‌  കൂട്ടുകാരില്‍ നിന്നും കിട്ടിയ അറിവും ഇവിടെ പങ്കു വയ്ക്കുന്നു..


രാജീവ് കുന്നെക്കാട്ടു:


പെരുമ്പിലാവ്: കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വലിയമ്പലത്തിലെ അനോന്യവേദി കൂടിയ കൂത്തമ്പലത്തിലെ അംഗുലീയാങ്കം കൂത്ത് ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിയിലെ 6-ാം അങ്കമാണ് അംഗുലീയാങ്കം കൂത്തായി അവതരിപ്പിക്കുന്നത്. ഹനുമാന്‍ സീതയോട് രാമായണകഥ പറയുന്നതാണ് കൂത്തിന്റെ ഇതിവൃത്തം. രാമായണകഥ മുഴുവനായി അംഗുലീയാങ്കം കൂത്തിലൂടെ അവതരിപ്പിക്കുന്നു.



പാരമ്പര്യ അവകാശികളായ കുട്ടഞ്ചേരി ചാക്യാര്‍മാരാണ് കൂത്ത് അവതരിപ്പിക്കാറ്. താന്ത്രികവിധി പ്രകാരം ഉപനയനം കഴിച്ച മിഴാവാണ് കൂത്തിനായി ഉപയോഗിച്ചത്. ഈ മിഴാവ് ക്ഷേത്രമതിലിന് പുറത്ത് കൊണ്ടുപോകാറില്ല. മുടങ്ങിക്കിടന്നിരുന്ന അംഗുലീയാങ്കം കൂത്ത് പ്രശ്‌നവിധി പ്രകാരം 9 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പുനരാരംഭിച്ചത്.


കുറച്ചു ഫോട്ടോസ് (ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തപ്പോള്‍ കിട്ടിയത്)






No comments:

Post a Comment